11:58pm 05 November 2026
NEWS
മൂലംമ്പിള്ളി പാക്കേജ് വടുതല പുനരധിവാസ സൈറ്റിലെ സംരക്ഷണഭിത്തിയുടെ നിർമ്മാണത്തിന് ജില്ലാ കളക്ടർ ഫണ്ട് അനുവദിച്ചു .
05/11/2026  07:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മൂലംമ്പിള്ളി പാക്കേജ്: വടുതല പുനരധിവാസ സൈറ്റിലെ സംരക്ഷണഭിത്തിയുടെ നിർമ്മാണത്തിന് ജില്ലാ കളക്ടർ ഫണ്ട് അനുവദിച്ചു .

കൊച്ചി : വല്ലാർപാടം പദ്ധതിക്ക് വേണ്ടി 2008 ൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി കണ്ടെത്തിയ വടുതലയിലെ സൈറ്റിൽ സംരക്ഷണഭിത്തി നിർമ്മിക്കുവാനുള്ള ഫണ്ട് ജില്ലാ കളക്ടർ അനുവദിച്ചു. വടുതല, ചേരാനല്ലൂർ പ്രദേശങ്ങളിൽ നിന്ന് കിടപ്പാടങ്ങൾ നഷ്ടപ്പെട്ട 104 കുടുംബങ്ങൾക്കാണ് പ്രക്ഷോഭണത്തെ തുടർന്ന് നാലും അഞ്ചും സെന്റുകൾ  വീതം ഉള്ള പ്ലോട്ടുകൾ വീടുകൾ നിർമ്മിക്കുവാൻ സർക്കാർ അനുവദിച്ചത്   . വേമ്പനാട്ട് കായൽ അതിരിടുന്ന സൈറ്റിലെ 4 പ്ലോട്ടുകൾക്ക് സംരക്ഷണ ഭിത്തി ഇല്ലാത്തതുകൊണ്ട് വേലിയേറ്റ സമയത്ത് വെള്ളം കയറുന്നത്  കെട്ടിടങ്ങളുടെ സുരക്ഷിതത്തെ ബാധിച്ച സാഹചര്യത്തിൽ കോർഡിനേഷൻ കമ്മിറ്റിയും വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യ സമിതിയും ഈ വിഷയം ജില്ലാ കളക്ടറുടെ മുമ്പാകെ ഉന്നയിച്ചത്. കളക്ടർ നേതൃത്വം നൽകുന്ന നിരീക്ഷണ സമിതിയുടെ തീരുമാന പ്രകാരം  മേജർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനീയറാണ് റിപ്പോർട്ട് തയ്യാറാക്കിയത്.  20 ലക്ഷം രൂപയാണ് ഇതിനു വേണ്ടി അനുവദിച്ചിരിക്കുന്നത്. വല്ലാർപാടം പദ്ധതിയുടെ ഗുണഭോക്താക്കളായ കൊച്ചിൻ പോർട്ട് അതോറിറ്റി പുനരധിവാസ ആവശ്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിൻ്റെ ഫണ്ടിലേക്ക് ഇതിനകം നിക്ഷേപിച്ചിട്ടുള്ളതിൽ നിന്നാണ് ഈ തുക അനുവദിച്ചത് എന്ന് 03/11/2026ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ പ്രൊസീഡിങ്സ്  (നടപടിക്രമം) വ്യക്തമാകുന്ന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img